ജനപ്രിയ പോസ്റ്റുകള്‍‌

2013, ജനുവരി 8, ചൊവ്വാഴ്ച

ധനികമോക്ഷം

ധനമേറും  ധനികരില്‍ 
അഹങ്കാരം  മുളച്ചീടും, 
അപരാധം  ചെയ്യുവാന്‍ -
ലവലേശം  മടിയില്ല ,
ആശിച്ചതെന്തും  തന്‍----
വശത്താക്കാന്‍ നേരത്ത് ,
ആരെയും സ്വാധീനിക്കാന്‍ 
അവനൊട്ടും കുറവില്ല ;
എവിടെയും പറന്നെത്തും ,
കാര്യസാദ്ധ്യത്തിനായ്‌ ;
അതിനൊരു കുറവില്ല ,
അടിയറവച്ചാലും ;
ആഹ്ലാദതിമിര്‍പ്പോടെ ,
ജീവിതം പായുമ്പോള്‍ ; 
അമ്പരപ്പിക്കുന്നു തന്‍ ,
കുടുംബ തകര്‍ച്ചയില്‍; 
അവിടന്നവന്‍റെ  
മനസ്സു  പതറുന്നു ;
എന്നെന്നും  ചെയ്യുന്ന  
ക്രൂര  വിനോദങ്ങള്‍ ;
മനസ്സു  മുരടിക്കും, 
ചെയ്തിയെ കുറിച്ചോര്‍ത്തു ;
ചിന്താമഗ്നനായ് 
ഓടി  ഒളിക്കുന്നു ;
എന്തിനി  പാപത്തിന്‍ 
ഭാരം  താന്‍  പേറുന്നു; 
ആയിരം  ആശതന്‍ 
സാഫല്യത്തിന്‍  ഫലം ;    
മനസ്സടിയറവക്കുന്ന 
നേരത്ത്,ആരെയോനമി-
ക്കും,തന്‍ മോക്ഷ പ്രാപ്തി-
ക്കായ്, അവിടന്നവനില്‍ 
മനുഷ്യന്‍ പിറക്കുന്നു ;
എന്തിനീ  ക്രൂരത തന്‍ -
മനോഹൃദയത്തില്‍;
മുകുളങ്ങള്‍ വിരിയുന്നു  
സ്നേഹാദരത്തോടെ ;
മനസ്സിന്‍ വേദന -
മൃത്യുവായ് ഭവിക്കുന്നു; 
മനുഷ്യാംശം ശേഷിക്കും  
അവന്‍ തന്‍ മനതട്ടില്‍ ;
ഉയര്‍ത്തെഴുന്നേറ്റവന്‍  
മനുഷ്യനായ്‌ ഭവിക്കുന്നു .    


4 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വിഷയം.നല്ല വരികള്‍ .ഒന്നുകൂടി ആറ്റിക്കുറുക്കി എഴുതുക.ആശംസകള്‍

Unknown പറഞ്ഞു...

Welcome,Thanks for your comment...

Philip Verghese 'Ariel' പറഞ്ഞു...

മാഷേ
സുന്ദരവും ലളിതവും ഒപ്പം
അര്‍ത്ഥ ഗാഭീര്യവുമാര്‍ന്ന വരികള്‍
ഇവിടെതാന്‍ വളരെ വൈകിയെന്നു തോന്നുന്നു
ഗൂഗിള്‍ പ്ലസ്സില്‍ കണ്ടെങ്കിലും അവിടെ ലിങ്ക്
കണ്ടില്ല പിന്നെ പേജു തപ്പി തപ്പി ഇവിടെത്തി
g + അക്കൗണ്ട്‌ ഉള്ളപ്പോള്‍ അവിടെ ലിങ്ക് ചേര്‍ക്കുക അപ്പോള്‍ അവിടുള്ളവര്‍ കവിതയില്‍ താല്‍പ്പര്യം ഉള്ളവര്‍ ഇവിടെത്തും.
പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയിക്കുക.
വീണ്ടും കാണാം

പിന്നെ ബ്ലോഗില്‍ ഒരു ഫോല്ലോവേര്സ് ബട്ടണ്‍ ചേര്‍ക്കുക

Unknown പറഞ്ഞു...

Welcome,Ariel mash..Thanks for Ur comment..:)