പെറ്റു പെരുകുന്നു വാഹന വ്യുഹങ്ങള്‍,
ഇരുകാലി,നാല്‍ക്കാലി ഗണമേറെ ഇത്യാദി.നിരത്തില്‍ നിരക്കും നിധികുംഭങ്ങളേറിവ,
മത്സരിച്ചേറെ പായുന്നു , ചീറിപായുന്നു-
തട്ടുന്നു ,തകര്‍ക്കുന്നു, തറ പറ്റുന്നു,
നാദം നിലയ്ക്കുന്നു ഒട്ടേറെ ജീവന്‍... ..,
ഏറിയ ജീവിതം കൊതി മാറാതെ പാഴാക്കി,
തീരാ ദുഖത്തിലാഴ്ത്തുന്നു തന്‍ ഉറ്റവരെ.
അശ്രദ്ധമാം മനസ്സിനെ ഒരുവേള പഴിയ്ക്കുന്നു,
വഴിവിട്ടു പായുന്ന വിധിയുടെ വൈവിധ്യം,
നാടേറേ ഒട്ടേറെ അപകടവാര്‍ത്തകള്‍,
നിത്യവും കേട്ടു മനസ്സു വ്യസനിക്കും.
വേഗതക്കേറെ കടിഞ്ഞാണിടുവാനായ്,
നിയമവ്യവസ്ഥകള്‍ കര്‍ക്കശമാക്കേണം.
നിദാന്തജാഗ്രതയേറെ പുലര്‍ത്തി,
സുരക്ഷയേറെ നിഷ്കര്‍ഷമാക്കേണം,
നിയമങ്ങള്‍ വഴിവിട്ട് പോകുന്നവര്‍ക്കു ,
അര്‍ഹമാം ശിക്ഷ കര്‍ശനമാക്കേണം .