മന്ദാരപൂവ്വിന്‍ മണമുള്ള കാറ്റേ
മന്ദമാരുതനാം നീ മന്ദഹസിക്കും ,
ആര്‍ത്തുല്ലസിക്കും , ആര്‍ത്തിരമ്പും ,
ഓര്‍ക്കാപ്പുറത്തു നിന് ആരവങ്ങളും,
വാര്‍ത്തിടും ഒട്ടേറെ ദുഃഖസ്വപ്നങ്ങളും.
താളലയത്തോടെ സംഗീതസാന്ദ്രമായ്,
തത്തിപറക്കുന്നു ഓടിയൊളിക്കുന്നു.
കത്തിയെരിയുന്ന കാട്ടുമരങ്ങളെ ,
കാട്ടുതീയായി നീ കത്തി ജ്വലിപ്പിക്കും.
കുസൃതിയെമ്പാടും കൂനകൂട്ടുന്ന നിന്,
സീല്‍ക്കാരമെന്നും കാതില്‍മുഴങ്ങീടും.
കാലഭേദമില്ലാതെ നിന് കാലൊച്ചയേറെ,
കാതില്‍ മുഴങ്ങും മണിനാദമായ് .
കായലോരങ്ങളും കടലോരങ്ങളും,
ആര്‍ത്തിരമ്പും നീ ആര്‍ത്തിയോടെ ,
പ്രകൃതിയാം മനോഹരാംഗിയെ ,
വികൃതമാക്കും നിന്‍വികൃതിയെമ്പാടും .
മന്ദമാരുതനാം നീ മന്ദഹസിക്കും ,
ആര്‍ത്തുല്ലസിക്കും , ആര്‍ത്തിരമ്പും ,
ഓര്‍ക്കാപ്പുറത്തു നിന് ആരവങ്ങളും,
വാര്‍ത്തിടും ഒട്ടേറെ ദുഃഖസ്വപ്നങ്ങളും.
താളലയത്തോടെ സംഗീതസാന്ദ്രമായ്,
തത്തിപറക്കുന്നു ഓടിയൊളിക്കുന്നു.
കത്തിയെരിയുന്ന കാട്ടുമരങ്ങളെ ,
കാട്ടുതീയായി നീ കത്തി ജ്വലിപ്പിക്കും.
കുസൃതിയെമ്പാടും കൂനകൂട്ടുന്ന നിന്,
സീല്‍ക്കാരമെന്നും കാതില്‍മുഴങ്ങീടും.
കാലഭേദമില്ലാതെ നിന് കാലൊച്ചയേറെ,
കാതില്‍ മുഴങ്ങും മണിനാദമായ് .
കായലോരങ്ങളും കടലോരങ്ങളും,
ആര്‍ത്തിരമ്പും നീ ആര്‍ത്തിയോടെ ,
പ്രകൃതിയാം മനോഹരാംഗിയെ ,
വികൃതമാക്കും നിന്‍വികൃതിയെമ്പാടും .