ജനപ്രിയ പോസ്റ്റുകള്‍‌

2012, ഡിസംബർ 9, ഞായറാഴ്‌ച

വികൃതി കാറ്റ്

മന്ദാരപൂവ്വിന്‍  മണമുള്ള  കാറ്റേ 
മന്ദമാരുതനാം നീ  മന്ദഹസിക്കും , 
ആര്‍ത്തുല്ലസിക്കും , ആര്‍ത്തിരമ്പും , 
ഓര്‍ക്കാപ്പുറത്തു നിന്‍ ആരവങ്ങളും, 
വാര്‍ത്തിടും ഒട്ടേറെ ദുഃഖസ്വപ്നങ്ങളും.
താളലയത്തോടെ  സംഗീതസാന്ദ്രമായ്, 
തത്തിപറക്കുന്നു  ഓടിയൊളിക്കുന്നു.
കത്തിയെരിയുന്ന  കാട്ടുമരങ്ങളെ ,
കാട്ടുതീയായി  നീ കത്തി ജ്വലിപ്പിക്കും.
കുസൃതിയെമ്പാടും കൂനകൂട്ടുന്ന നിന്‍, 
സീല്‍ക്കാരമെന്നും കാതില്‍മുഴങ്ങീടും.
കാലഭേദമില്ലാതെ നിന്‍ കാലൊച്ചയേറെ, 
കാതില്‍ മുഴങ്ങും   മണിനാദമായ് . 
കായലോരങ്ങളും കടലോരങ്ങളും, 
ആര്‍ത്തിരമ്പും നീ ആര്‍ത്തിയോടെ ,
പ്രകൃതിയാം  മനോഹരാംഗിയെ , 
വികൃതമാക്കും നിന്‍വികൃതിയെമ്പാടും .
                                                                                                
    

അഭിപ്രായങ്ങളൊന്നുമില്ല: