ജനപ്രിയ പോസ്റ്റുകള്‍‌

2012, നവംബർ 17, ശനിയാഴ്‌ച

ഓണം ഒരോര്‍മ്മ

മലയാള മാസത്തിന്‍  പൊന്‍ചിങ്ങ മാസവും ,
പൊന്നുല്സവത്തിന്‍  പൊന്നോണ മാസവും.
ചിങ്ങം  പിറന്നാല്‍  ഉണ്ണികള്‍ക്കുല്‍സാഹം ,
മാവേലി മന്നന്‍റെ  വരവേല്‍പിനാവേശം.
അത്തംമുതല്‍  പത്തുദിവസങ്ങളെണ്ണി ,
തിരുവോണനാളില്‍  പൊന്നോണമുണ്ണും.
ഒറ്റകസവിന്‍  ചേലയുടുത്തുത്തരീയവുമിട്ട്,
ഓലക്കുട ചൂടി  നാടേറെ  മിന്നുന്ന -
മാവേലി മന്നന്‍യെഴുന്നുള്ളും  വേളയില്‍ ,
ചുറ്റും പരിവാരങ്ങളൊട്ടേറെ  മന്നനു-
കുശാഗ്രതയോടെ  കുശലം  പറയുവാന്‍,
കിട്ടും  സമയത്തോട്ടേറെ  വാര്‍ത്തകള്‍ ,
കൈമാറും  മന്നനു  ചിന്താവിഷയമായ്,
നാട് നടുക്കുന്ന  ഇത്തരം  വാര്‍ത്തകള്‍.
 ഭീതിയുളവാക്കും  മുല്ലപെരിയാറും ,
കരളലിയി ക്കും  കൊലപാതകങ്ങളും ,
കാലം മറക്കുന്ന  കാലവര്‍ഷത്തെയും ,
രാഷ്ട്രീയ സ്രോതസ്സിന്‍  അമ്പയ്ത്തുകളും ,
വിലകത്തിയേറുന്ന  എണ്ണയുല്പന്നവും ,
തൊട്ടാല്‍  പൊള്ളുന്ന  വിദ്യുക്ത്ചക്തിയും ,
നടാടെ  കേള്‍ക്കുന്ന  കടല്‍ക്കൊലകളും ,
കേട്ടാല്‍  അറക്കുന്ന  പെണ്‍വാണിഭങ്ങളും ,
നാടോടിമന്നന്  ചൂടുള്ള  വാര്‍ത്തകള്‍ .

               
           
  

1 അഭിപ്രായം:

www.thalayolaparambupo.blogspot.com പറഞ്ഞു...

ഓണം എന്നും നല്ല ഓര്‍മ്മകളായി കടന്നു വരുന്നു...
വര്‍ത്തമാന കാലത്തെ... നൊമ്പരങ്ങള്‍....
അതിന് മങ്ങലേല്‍പ്പിച്ചോ...?

സാറിനും കുടുംബത്തിനും ഓണാശംസകള്‍...