കലികാല വൈഭവം നരഹത്യഏറിടും,
നാടുനടുക്കുന്ന കൂട്ടകടല്‍ക്കൊല ,
കടല്‍താണ്ടി എഴുന്നുള്ളി കലിയായ് -
വന്നവര്‍ക്കൊരു നേരം രസംതോന്നി -
കടലേറെയെത്തവെ ,രാപകല്‍ യത്നിച്ചു,
ജീവിതംപേറും മര്‍ത്ത്യരെ ജീവനു
വിലമതിക്കാത്ത കശാപ്പുകാര്‍ ,
ഏറാന്‍മൂളികള്‍ ,സുരക്ഷയുടെ -
പുകമറവില്‍ തോക്കിന്‍ കുഴലി-
ന്നിരയാക്കി ,കരളലിയിക്കുമീ ,
കടല്‍ക്കൊലക്കു മൂകസാക്ഷിയാം ,
മനംനൊന്ത മുക്കുവര്‍ കണ്ണിലെ -
കരടായി,കടല്‍ക്കൊല തീര്‍പ്പാക്കി ,
പ്രതിയെ മോചിപ്പിക്കുവാന്‍ഒട്ടേറെ-
മേലാളര്‍ നെട്ടോട്ടം പാഞ്ഞോടി ,
നിയമവ്യവസ്ഥകള്‍ തകിടംമറിച്ചീടാന്‍,
ധനംപേറി ദിനമേറെ തമ്പടിച്ചീക്കൂട്ടര്‍ ,
മൃത്യുഭവിച്ച കുടുംബത്തെ വിലചൊല്ലി,
തടവറയില്‍നിന്നും തടിയൂരിപോരുവാന്‍,
വ്യവഹാരം ഒഴിവാക്കാന്‍ പലവുരുനടന്നിട്ടും,
നിയമകുരുക്കുകള്‍ അവര്‍ക്കേറെ വിനയായി ,
നാവികമേലാളര്‍ ജയിലഴി ക്കിരയായി .
നാടുനടുക്കുന്ന കൂട്ടകടല്‍ക്കൊല ,
കടല്‍താണ്ടി എഴുന്നുള്ളി കലിയായ് -
വന്നവര്‍ക്കൊരു നേരം രസംതോന്നി -
കടലേറെയെത്തവെ ,രാപകല്‍ യത്നിച്ചു,
ജീവിതംപേറും മര്‍ത്ത്യരെ ജീവനു
വിലമതിക്കാത്ത കശാപ്പുകാര്‍ ,
ഏറാന്‍മൂളികള്‍ ,സുരക്ഷയുടെ -
പുകമറവില്‍ തോക്കിന്‍ കുഴലി-
ന്നിരയാക്കി ,കരളലിയിക്കുമീ ,
കടല്‍ക്കൊലക്കു മൂകസാക്ഷിയാം ,
മനംനൊന്ത മുക്കുവര്‍ കണ്ണിലെ -
കരടായി,കടല്‍ക്കൊല തീര്‍പ്പാക്കി ,
പ്രതിയെ മോചിപ്പിക്കുവാന്‍ഒട്ടേറെ-
മേലാളര്‍ നെട്ടോട്ടം പാഞ്ഞോടി ,
നിയമവ്യവസ്ഥകള്‍ തകിടംമറിച്ചീടാന്‍,
ധനംപേറി ദിനമേറെ തമ്പടിച്ചീക്കൂട്ടര്‍ ,
മൃത്യുഭവിച്ച കുടുംബത്തെ വിലചൊല്ലി,
തടവറയില്‍നിന്നും തടിയൂരിപോരുവാന്‍,
വ്യവഹാരം ഒഴിവാക്കാന്‍ പലവുരുനടന്നിട്ടും,
നിയമകുരുക്കുകള്‍ അവര്‍ക്കേറെ വിനയായി ,
നാവികമേലാളര്‍ ജയിലഴി ക്കിരയായി .