ധനമേറും ധനികരില്‍
അഹങ്കാരം മുളച്ചീടും,
അപരാധം ചെയ്യുവാന്‍ -
ലവലേശം മടിയില്ല ,
ആശിച്ചതെന്തും തന്‍----
വശത്താക്കാന്‍ നേരത്ത് ,
ആരെയും സ്വാധീനിക്കാന്‍
അവനൊട്ടും കുറവില്ല ;
എവിടെയും പറന്നെത്തും ,
കാര്യസാദ്ധ്യത്തിനായ് ;
അതിനൊരു കുറവില്ല ,
അടിയറവച്ചാലും ;
ആഹ്ലാദതിമിര്‍പ്പോടെ ,
ജീവിതം പായുമ്പോള്‍ ;
അമ്പരപ്പിക്കുന്നു തന്‍ ,
കുടുംബ തകര്‍ച്ചയില്‍;
അവിടന്നവന്‍റെ
മനസ്സു പതറുന്നു ;
എന്നെന്നും ചെയ്യുന്ന
ക്രൂര വിനോദങ്ങള്‍ ;
മനസ്സു മുരടിക്കും,
ചെയ്തിയെ കുറിച്ചോര്‍ത്തു ;
ചിന്താമഗ്നനായ്
ഓടി ഒളിക്കുന്നു ;
എന്തിനി പാപത്തിന്‍
ഭാരം താന്‍ പേറുന്നു;
ആയിരം ആശതന്‍
സാഫല്യത്തിന്‍ ഫലം ;
മനസ്സടിയറവക്കുന്ന
നേരത്ത്,ആരെയോനമി-
ക്കും,തന്‍ മോക്ഷ പ്രാപ്തി-
ക്കായ്, അവിടന്നവനില്‍
മനുഷ്യന്‍ പിറക്കുന്നു ;
എന്തിനീ ക്രൂരത തന്‍ -
മനോഹൃദയത്തില്‍;
മുകുളങ്ങള്‍ വിരിയുന്നു
സ്നേഹാദരത്തോടെ ;
മനസ്സിന്‍ വേദന -
മൃത്യുവായ് ഭവിക്കുന്നു;
മനുഷ്യാംശം ശേഷിക്കും
അവന്‍ തന്‍ മനതട്ടില്‍ ;
ഉയര്‍ത്തെഴുന്നേറ്റവന്‍
മനസ്സു പതറുന്നു ;
എന്നെന്നും ചെയ്യുന്ന
ക്രൂര വിനോദങ്ങള്‍ ;
മനസ്സു മുരടിക്കും,
ചെയ്തിയെ കുറിച്ചോര്‍ത്തു ;
ചിന്താമഗ്നനായ്
ഓടി ഒളിക്കുന്നു ;
എന്തിനി പാപത്തിന്‍
ഭാരം താന്‍ പേറുന്നു;
ആയിരം ആശതന്‍
സാഫല്യത്തിന്‍ ഫലം ;
മനസ്സടിയറവക്കുന്ന
നേരത്ത്,ആരെയോനമി-
ക്കും,തന്‍ മോക്ഷ പ്രാപ്തി-
ക്കായ്, അവിടന്നവനില്‍
മനുഷ്യന്‍ പിറക്കുന്നു ;
എന്തിനീ ക്രൂരത തന്‍ -
മനോഹൃദയത്തില്‍;
മുകുളങ്ങള്‍ വിരിയുന്നു
സ്നേഹാദരത്തോടെ ;
മനസ്സിന്‍ വേദന -
മൃത്യുവായ് ഭവിക്കുന്നു;
മനുഷ്യാംശം ശേഷിക്കും
അവന്‍ തന്‍ മനതട്ടില്‍ ;
ഉയര്‍ത്തെഴുന്നേറ്റവന്‍
മനുഷ്യനായ് ഭവിക്കുന്നു .