**ക്രിസ്തുമസ്സ് **നവവല്‍സരാശംസകള്‍ **
നവവല്‍സരത്തിന്‍ പിറവി ,
സംവല്‍സരങ്ങളായ് നമുക്കേകി ;
കൊഴിഞ്ഞ കാലത്തിന്‍ കാഴ്ച്ച ,
ഓര്‍മതന്‍ താളില്‍ തഴുകി ;
കോര്‍ത്തു കരങ്ങള്‍ നമുക്ക്,
സ്നേഹ തിരമാല തീര്‍ക്കാം ;
ഉണരൂ ഉയരത്തിലേറാം,
ഒരുമയോടെ നമുക്കേറാം ;
പുതുവര്‍ഷംമേകും ഉണര്‍വ് ,
പകുത്തിടാം സ്നേഹാദരത്താല്‍;
ഓര്‍മ്മ നല്‌കുന്നയീ പിറവി ,
മായാതെ കാത്തു സൂക്ഷിക്കാം;
യുവതലമുറയെ വരവേല്ക്കാം,
പുത്തനറിവുകള്‍ പകരാം;
സത്യവുംനീതിയും കൈകോര്‍ക്കാം,
ഒരുമിച്ചിടാം ഒത്താശയോടെ ;
ആഹ്ലാദതിമിര്‍പ്പോടെ ഒരുങ്ങാം,
ഈ ആനന്ദലഹരി നുകരാം;
ലോകമെമ്പാടും കാതോര്‍ക്കും,
പുതുവര്‍ഷത്തെ വരവേല്ക്കാന്‍;
ആനന്ദപാല്‍ക്കടല്‍ തീര്‍ക്കും,
ഈ പുതുവര്‍ഷ പുലരി ;
ആശംസകള്‍ നമുക്കേകാം ,
ഈ നവവല്‍സര ദിനമായി .
2 അഭിപ്രായങ്ങൾ:
നന്മ നിറഞ്ഞ സന്തോഷകരമായ ഒരു പുതുവത്സരം നേരുന്നു
വരികള്‍ നന്നായി കുറിച്ച് g+ വന്നതിലും നന്ദി
ഇവിടെ ഇതാദ്യം. ബ്ലോഗു കാണ് മെല്ലൊ
ഈ പേജു ഇനിയും പലരിലും എത്തേണ്ടിയിരിക്കുന്നു.
സോഷ്യല്‍ വെബ് സൈറ്റു കളിലൂടെ പ്രൊമോട്ട് ചെയ്ക
PS:
ഇവിടുള്ള വേര്‍ഡ് verification എടുത്തു മാറ്റുക
ഡാഷ്ബോര്‍ഡില്‍ പോയി അത് ചെയ്യാന്‍ കഴിയും
കമന്റു പോസ്റ്റ് ചെയ്വാന്‍ ആഗ്രഹിക്കുന്നവര്‍ക്കത്
ബുദ്ധിമുട്ടുണ്ടാക്കും വീണ്ടും കാണാം
WELCOME TO U.THANK U 4 UR COMMENT & COPERATION.PL. SHARE MY OTHER BLOGS.SHARE UR COMMENTS.REMOVED WORD VERIFICATION ALSO,WISH U AHAPPY NEW YEAR.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ