ജനപ്രിയ പോസ്റ്റുകള്‍‌

2012, ഡിസംബർ 22, ശനിയാഴ്‌ച

കടല്‍ക്കൊല

കലികാല വൈഭവം നരഹത്യഏറിടും, 
നാടുനടുക്കുന്ന  കൂട്ടകടല്‍ക്കൊല ,
കടല്‍താണ്ടി എഴുന്നുള്ളി കലിയായ് -
വന്നവര്‍ക്കൊരു നേരം രസംതോന്നി -
കടലേറെയെത്തവെ ,രാപകല്‍ യത്നിച്ചു, 
ജീവിതംപേറും മര്‍ത്ത്യരെ ജീവനു  
വിലമതിക്കാത്ത  കശാപ്പുകാര്‍ ,
ഏറാന്‍മൂളികള്‍ ,സുരക്ഷയുടെ -
 പുകമറവില്‍ തോക്കിന്‍ കുഴലി-
ന്നിരയാക്കി ,കരളലിയിക്കുമീ  ,
കടല്‍ക്കൊലക്കു മൂകസാക്ഷിയാം ,
മനംനൊന്ത മുക്കുവര്‍ കണ്ണിലെ -
കരടായി,കടല്‍ക്കൊല തീര്‍പ്പാക്കി ,
പ്രതിയെ മോചിപ്പിക്കുവാന്‍ഒട്ടേറെ-
മേലാളര്‍ നെട്ടോട്ടം പാഞ്ഞോടി , 
നിയമവ്യവസ്ഥകള്‍ തകിടംമറിച്ചീടാന്‍,
ധനംപേറി ദിനമേറെ തമ്പടിച്ചീക്കൂട്ടര്‍ , 
 മൃത്യുഭവിച്ച കുടുംബത്തെ വിലചൊല്ലി, 
തടവറയില്‍നിന്നും തടിയൂരിപോരുവാന്‍, 
വ്യവഹാരം ഒഴിവാക്കാന്‍ പലവുരുനടന്നിട്ടും,
നിയമകുരുക്കുകള്‍ അവര്‍ക്കേറെ വിനയായി ,
നാവികമേലാളര്‍ ജയിലഴി ക്കിരയായി .

  

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തെ,
നല്ല കവിത. നല്ല ആശയം. പ്രതിഷേധത്തിന്റെ സ്വരം.
സ്നേഹത്തോടെ,
ഗിരീഷ്‌

Unknown പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തെ,
നല്ല കവിത. നല്ല ആശയം. പ്രതിഷേധത്തിന്റെ സ്വരം.
സ്നേഹത്തോടെ,
ഗിരീഷ്‌

Cv Thankappan പറഞ്ഞു...

സുപ്രഭാതം മാഷെ
കവിത നന്നായിരിക്കുന്നു.
ദുരിതങ്ങള്‍ ഏറിയിരിക്കുകയാണ്.
പഴയവ മറക്കപ്പെടുകയാണ്.
ബാധ കയറി ബോധംക്കെട്ടവര്‍ ചെയ്തുകൂട്ടുന്ന...........
ഹോ..!!!
പ്രതികരിക്കാനുള്ള ഊര്‍ജ്ജം എന്നുമുണ്ടാവട്ടെ!
ആശംസകളോടെ

word verification മാറ്റുന്നതാണ് നല്ലത്.

subashmenon123.blogspot.com പറഞ്ഞു...

THANKS 4 UR COMMENTS & COPERATION.
PL.SHARE MY OTHER BLOGS & SEND COMMENTS.
REMOVED WORD VERIFICATION ALSO...
WISH HAPPY NEW YEAR ALL OF YOU.