ജനപ്രിയ പോസ്റ്റുകള്‍‌

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ആലില കണ്ണന്‍

കണ്ണനെ കണ്ടു ഞാന്‍,കാര്‍-
വര്‍ണ്ണനെ കണ്ടു ഞാന്‍,
കണ്ണിമവെട്ടാതെ ഏകാ-
ന്തരാവില്‍ തനിച്ചിരുന്നു,
മൂകമാം മനസ്സിന്‍ കോ-
ണിപ്പടിയില്‍ നിന്നാരോ-
തട്ടിയുണര്‍ത്തീടുന്നു...,
കണ്ണനെ കണ്ടതിന്‍ മാത്രയില്‍
കണ്ണിനു കൌതുകമേറിടുന്നു,
കണ്ണന്‍റെ മായാത്ത പുഞ്ചിരി-
കണ്ടു ഞാന്‍ കണ്‍കുളിര്‍ക്കെ,
കണ്ണന്‍റെ  ലീലാവിലാസങ്ങള്‍
കണ്ടെന്‍റെ  മനമിതാ  പു-
ളകിതമായിപോയി...,
കണ്ണന്‍റെ പൂമേനി കെട്ടി-
പുണര്‍ന്നെന്‍റെ മനമാകെ-
കോരിതരിച്ചു നിന്നു,
കണ്ണന്‍റെകൈയ്യില്‍ പിടിച്ചു-
വലിച്ചു ഞാനൊട്ടേറെ എന്ന-
രികത്തു ചേര്‍ത്തു നിര്‍ത്താന്‍,
കണ്ണന്‍റെ കാര്‍കൂന്തല്‍ തഴുകി,
തലോടി ഞാന്‍ ഏറെ നേരം,
മനസ്സിന്‍റെ  അകതാരില്‍ ,
സൂക്ഷിച്ചുവച്ചു ഞാന്‍ ക-


ണ്ണന്‍റെ മായാത്ത  ദൃശ്യങ്ങളും,
ദിവ്യമാം തേജസ്സിന്‍ സ്വാന്ത-

നമൊട്ടേറെ ദിവ്യപ്രഭ  ചൊ-
രിഞ്ഞെന്‍ ജീവിതചര്യയില്‍,
അളവറ്റ  സന്തോഷത്തിന-
നതിര്‍ വരമ്പില്ലാത്തൊരുന്മേ-
ഷമെന്നില്‍ തഴുകിയെത്തി,

കണ്ണാ കാര്‍മുകില്‍വര്‍ണ്ണാ കണ്ണാ...,
കണ്ണാ ആലിലകണ്ണാ കണ്ണാ... 

 













  









2013, ജനുവരി 8, ചൊവ്വാഴ്ച

ധനികമോക്ഷം

ധനമേറും  ധനികരില്‍ 
അഹങ്കാരം  മുളച്ചീടും, 
അപരാധം  ചെയ്യുവാന്‍ -
ലവലേശം  മടിയില്ല ,
ആശിച്ചതെന്തും  തന്‍----
വശത്താക്കാന്‍ നേരത്ത് ,
ആരെയും സ്വാധീനിക്കാന്‍ 
അവനൊട്ടും കുറവില്ല ;
എവിടെയും പറന്നെത്തും ,
കാര്യസാദ്ധ്യത്തിനായ്‌ ;
അതിനൊരു കുറവില്ല ,
അടിയറവച്ചാലും ;
ആഹ്ലാദതിമിര്‍പ്പോടെ ,
ജീവിതം പായുമ്പോള്‍ ; 
അമ്പരപ്പിക്കുന്നു തന്‍ ,
കുടുംബ തകര്‍ച്ചയില്‍; 
അവിടന്നവന്‍റെ  
മനസ്സു  പതറുന്നു ;
എന്നെന്നും  ചെയ്യുന്ന  
ക്രൂര  വിനോദങ്ങള്‍ ;
മനസ്സു  മുരടിക്കും, 
ചെയ്തിയെ കുറിച്ചോര്‍ത്തു ;
ചിന്താമഗ്നനായ് 
ഓടി  ഒളിക്കുന്നു ;
എന്തിനി  പാപത്തിന്‍ 
ഭാരം  താന്‍  പേറുന്നു; 
ആയിരം  ആശതന്‍ 
സാഫല്യത്തിന്‍  ഫലം ;    
മനസ്സടിയറവക്കുന്ന 
നേരത്ത്,ആരെയോനമി-
ക്കും,തന്‍ മോക്ഷ പ്രാപ്തി-
ക്കായ്, അവിടന്നവനില്‍ 
മനുഷ്യന്‍ പിറക്കുന്നു ;
എന്തിനീ  ക്രൂരത തന്‍ -
മനോഹൃദയത്തില്‍;
മുകുളങ്ങള്‍ വിരിയുന്നു  
സ്നേഹാദരത്തോടെ ;
മനസ്സിന്‍ വേദന -
മൃത്യുവായ് ഭവിക്കുന്നു; 
മനുഷ്യാംശം ശേഷിക്കും  
അവന്‍ തന്‍ മനതട്ടില്‍ ;
ഉയര്‍ത്തെഴുന്നേറ്റവന്‍  
മനുഷ്യനായ്‌ ഭവിക്കുന്നു .    


2012, ഡിസംബർ 23, ഞായറാഴ്‌ച

പുതുവര്‍ഷ പുലരി

**ക്രിസ്തുമസ്സ് **നവവല്‍സരാശംസകള്‍ ** 
                                                                                                                                                                                                     
                                                                                                                                                                                 
നവവല്‍സരത്തിന്‍  പിറവി ,
സംവല്‍സരങ്ങളായ് നമുക്കേകി ; 
കൊഴിഞ്ഞ കാലത്തിന്‍ കാഴ്ച്ച , 
ഓര്‍മതന്‍  താളില്‍  തഴുകി ;
കോര്‍ത്തു  കരങ്ങള്‍ നമുക്ക്, 
സ്നേഹ  തിരമാല  തീര്‍ക്കാം ;
ഉണരൂ  ഉയരത്തിലേറാം, 
ഒരുമയോടെ  നമുക്കേറാം ;
പുതുവര്‍ഷംമേകും ഉണര്‍വ് ,
പകുത്തിടാം സ്നേഹാദരത്താല്‍; 
ഓര്‍മ്മ നല്‌കുന്നയീ പിറവി ,
മായാതെ കാത്തു സൂക്ഷിക്കാം; 
യുവതലമുറയെ വരവേല്ക്കാം,
പുത്തനറിവുകള്‍  പകരാം;
സത്യവുംനീതിയും കൈകോര്‍ക്കാം,
ഒരുമിച്ചിടാം ഒത്താശയോടെ ;
ആഹ്ലാദതിമിര്‍പ്പോടെ ഒരുങ്ങാം, 
ഈ ആനന്ദലഹരി  നുകരാം; 
ലോകമെമ്പാടും കാതോര്‍ക്കും, 
പുതുവര്‍ഷത്തെ വരവേല്ക്കാന്‍; 
ആനന്ദപാല്‍ക്കടല്‍  തീര്‍ക്കും, 
ഈ പുതുവര്‍ഷ  പുലരി ;
ആശംസകള്‍  നമുക്കേകാം ,
ഈ നവവല്‍സര ദിനമായി .  
  

2012, ഡിസംബർ 22, ശനിയാഴ്‌ച

കടല്‍ക്കൊല

കലികാല വൈഭവം നരഹത്യഏറിടും, 
നാടുനടുക്കുന്ന  കൂട്ടകടല്‍ക്കൊല ,
കടല്‍താണ്ടി എഴുന്നുള്ളി കലിയായ് -
വന്നവര്‍ക്കൊരു നേരം രസംതോന്നി -
കടലേറെയെത്തവെ ,രാപകല്‍ യത്നിച്ചു, 
ജീവിതംപേറും മര്‍ത്ത്യരെ ജീവനു  
വിലമതിക്കാത്ത  കശാപ്പുകാര്‍ ,
ഏറാന്‍മൂളികള്‍ ,സുരക്ഷയുടെ -
 പുകമറവില്‍ തോക്കിന്‍ കുഴലി-
ന്നിരയാക്കി ,കരളലിയിക്കുമീ  ,
കടല്‍ക്കൊലക്കു മൂകസാക്ഷിയാം ,
മനംനൊന്ത മുക്കുവര്‍ കണ്ണിലെ -
കരടായി,കടല്‍ക്കൊല തീര്‍പ്പാക്കി ,
പ്രതിയെ മോചിപ്പിക്കുവാന്‍ഒട്ടേറെ-
മേലാളര്‍ നെട്ടോട്ടം പാഞ്ഞോടി , 
നിയമവ്യവസ്ഥകള്‍ തകിടംമറിച്ചീടാന്‍,
ധനംപേറി ദിനമേറെ തമ്പടിച്ചീക്കൂട്ടര്‍ , 
 മൃത്യുഭവിച്ച കുടുംബത്തെ വിലചൊല്ലി, 
തടവറയില്‍നിന്നും തടിയൂരിപോരുവാന്‍, 
വ്യവഹാരം ഒഴിവാക്കാന്‍ പലവുരുനടന്നിട്ടും,
നിയമകുരുക്കുകള്‍ അവര്‍ക്കേറെ വിനയായി ,
നാവികമേലാളര്‍ ജയിലഴി ക്കിരയായി .

  

2012, ഡിസംബർ 19, ബുധനാഴ്‌ച

മുല്ലപെരിയാറിന്‍റെ രോദനം

പെരിയാറെന്നു  കേട്ടാല്‍ മുല്ല -
പെരിയാറിന്നോര്‍മ്മ വരും ,
മനുഷ്യ ജീവഹാനി വിളിച്ചോതും- 
ഭയാനകമാം  നാളുകള്‍ ,
മനുഷ്യ  മനസ്സില്‍  ഭയം -
കുത്തിവെച്ചു മാധ്യമങ്ങള്‍ ,
മീഡിയകള്‍  എത്രയേറെ-
നാളുകളായ്,  വിലസുന്നു -
നമുക്കു മുന്നില്‍ , കാര്യസ്ഥ -
ന്മാര്‍  ഗ്രഹിച്ചീടും കാര്യങ്ങള്‍ ,
ധരിപ്പിക്കാന്‍ കഴിയാതെ -   
പോകുന്നു  മേലാളന്മാര്‍ -
ക്കുമുന്നില്‍ ,എവിടയോ -
പിഴവു പറ്റിയന്നോര്‍ത്തു, 
വിലപിച്ചു മേലാളന്മാരിവര്‍, 
സാന്ത്വനത്തിന്‍ വാക്കുകള്‍ ,
ചൊരിയുന്നു നമുക്കുമുന്നില്‍ ,
മനുഷ്യന്‍റെ നൊമ്പരങ്ങളറിയാതെ-  
അയല്‍വക്കം  വിലസുന്നു , 
മേല്‍ക്കോയ്മ  കാട്ടുന്നു ;
മനസാക്ഷി മുരടിച്ച രാക്ഷസ -
കേമന്മാര്‍  കെങ്കേമന്മാര്‍ ,
ആരുടയോ  ഒത്താശയാല്‍ -
വിലപേശുന്നു  നമ്മെ ,
സഹിക്കില്ല ഇതു നമ്മള്‍ -
എന്തു വിലകൊടുത്തായാലും,
അനുമതിവാങ്ങും  ഞങ്ങള്‍ -
ജനത്തിന്‍റെ രക്ഷയ്ക്കായി ,
ഇന്നലത്തെ നാളുകളില്‍ 
സ്ഥാനം പിടിച്ചണയുടെ ,
രോധനത്തെ  ശമിപ്പിക്കും,
ജനത്തിന്‍റെ  നന്മക്കായി .


2012, ഡിസംബർ 10, തിങ്കളാഴ്‌ച

ഓണം ഒരു കാഴ്ച

പൊന്‍ചിങ്ങമാസത്തില്‍  ഉണ്ണികള്‍ക്കുല്‍സാഹം,
പൊന്നോണ  മാസത്തിനൊട്ടേറെ ആവേശം.
അത്തംമുതല്‍  പത്തുദിനമെണ്ണിനോക്കിയാല്‍,
മൊത്തത്തില്‍ മധുരമാം നാള്‍ പത്തുദിവസങ്ങള്‍..,
വര്‍ണ്ണാഭമായ  പൂക്കളം  തീര്‍ത്തിടാന്‍.,
നേരം  പുലരുവാന്‍  കാതോര്‍ത്തുനിന്നിടും.
തുള്ളി തിമിര്‍ക്കും  ചെറുതുമ്പികളേറുന്ന,
പച്ചപുതച്ചിടും പ്രാന്തപ്രദേശത്തൊട്ടേറെ
മലര്‍മൊട്ടു  വിരിയുന്ന  മെത്തയില്‍----,
പൂത്തിടും  ഒട്ടേറെ പൂക്കള്‍ പറിക്കുവാന്‍,
പ്രാതലിന്‍ മുന്നായ് പറന്നിടും ഉണ്ണികള്‍.,
കൈയ്യില്‍  പനയോല  വട്ടിയായെത്തുന്ന-
കുട്ടികുസൃതികളുണ്ടുയീ കൂട്ടത്തില്‍.,
വട്ടി നിറയെ പൂക്കള്‍  നിറച്ചിവര്‍,  
വീട്ടിന്‍ മുറ്റത്തു  പൂക്കളം തീര്‍ക്കുന്നു.
നിത്യവും നാളെണ്ണി നോക്കും ദിനമേറെ,
പൊന്നോണവുല്‍സവം കൊണ്ടാടീടുവാന്‍,
മാവേലിമന്നന്‍  എഴുന്നുള്ളും വേളയില്‍.,
ആദരവോടെ  എതിരേല്‍ക്കും മന്നനെ.




2012, ഡിസംബർ 9, ഞായറാഴ്‌ച

വികൃതി കാറ്റ്

മന്ദാരപൂവ്വിന്‍  മണമുള്ള  കാറ്റേ 
മന്ദമാരുതനാം നീ  മന്ദഹസിക്കും , 
ആര്‍ത്തുല്ലസിക്കും , ആര്‍ത്തിരമ്പും , 
ഓര്‍ക്കാപ്പുറത്തു നിന്‍ ആരവങ്ങളും, 
വാര്‍ത്തിടും ഒട്ടേറെ ദുഃഖസ്വപ്നങ്ങളും.
താളലയത്തോടെ  സംഗീതസാന്ദ്രമായ്, 
തത്തിപറക്കുന്നു  ഓടിയൊളിക്കുന്നു.
കത്തിയെരിയുന്ന  കാട്ടുമരങ്ങളെ ,
കാട്ടുതീയായി  നീ കത്തി ജ്വലിപ്പിക്കും.
കുസൃതിയെമ്പാടും കൂനകൂട്ടുന്ന നിന്‍, 
സീല്‍ക്കാരമെന്നും കാതില്‍മുഴങ്ങീടും.
കാലഭേദമില്ലാതെ നിന്‍ കാലൊച്ചയേറെ, 
കാതില്‍ മുഴങ്ങും   മണിനാദമായ് . 
കായലോരങ്ങളും കടലോരങ്ങളും, 
ആര്‍ത്തിരമ്പും നീ ആര്‍ത്തിയോടെ ,
പ്രകൃതിയാം  മനോഹരാംഗിയെ , 
വികൃതമാക്കും നിന്‍വികൃതിയെമ്പാടും .
                                                                                                
    

2012, ഡിസംബർ 1, ശനിയാഴ്‌ച

ഓമന പൂച്ച

പുലരാന്‍  കാത്തിരിക്കും,
പലവുരു   കരഞ്ഞീടും,
പലരെയും  ഉണര്‍ത്തീടും,
പാണ്ടേറും  മാര്‍ജ്ജാരന്‍.....,
ഉറക്കം   ഉണര്‍ന്നീടും,
ഉടമസ്ഥ  ഗ്രഹനാഥ,
വാതില്‍  തുറന്നീടും.
പാഞ്ഞേറെ   ഓടീടും.
കുഞ്ഞായ കുഞ്ഞോമന,
മൂഷിക   ബദ്ധശത്രു.
കളിച്ചേറെ തിമര്‍ത്തീടും,
കുറേയേറെ കരഞ്ഞീടും,
പ്രാതല്‍  നുണഞീടാന്‍.----,
പാലേറെ  പകുത്തീടും,
പാവമാം മാര്‍ജ്ജാരന്.
വിശപ്പിന്‍റെ ശമനത്താല്‍,
കിടന്നേറെ  ഉറങ്ങീടും,
ഉച്ചയോടെ  ഉണര്‍ന്നീടും,
ഈര്‍ച്ചയൊടെ കരഞ്ഞീടും.
അളവില്ലാ  ആഹാരം,
പതിവേറെ നുകര്‍ന്നീടും.
നിര്‍ലോഭം   ലാളന- 
യേറുമീ   മാര്‍ജ്ജാരന്‍,
ഒരുദിനം   പിടയുന്നു ,
അരങ്ങു വിട്ടൊഴിയുന്നു. 
എന്നെന്നും ഓര്‍മ്മിക്കും,
വേര്‍പാടിന്‍  നിമിഷങ്ങള്‍,
മായാതെ   എക്കാലവും. 
                                                           

2012, നവംബർ 26, തിങ്കളാഴ്‌ച

ആല

കാരിരുമ്പിന്‍ അലര്‍ച്ചകേട്ടുനിന്‍ ആലയില്‍,
കാതോര്‍ത്തു  നിന്നു  ഞാന്‍  രാവിലെ ,
രോദനം  കേട്ടിട്ടിതാരോപറഞ്ഞു ഞാനോര്‍ക്കുന്നു,
ആലയില്‍  രാവിലെ വേല  കിടയ്‌ക്കുന്നു.
ചുട്ടുപഴുത്ത  ഇരുമ്പിന്‍  പ്രതലത്തില്‍ ,
ശ്രദ്ധയോടവന്‍  വീശുന്നു  ചുറ്റിക
രണ്ടുദിനത്തെ നിദ്രതന്‍  ക്ഷീണത്താല്‍ ,
കണ്ണടഞ്ഞു   പോകുന്നറിയാതെ .
അന്നന്നു കിട്ടുന്ന പ്രതിഫലം കൊണ്ടവന്‍,                                    
അല്ലലില്ലാതെ നയിക്കുന്നു  ജീവിതം.
രോഗശയ്യ വിട്ടൊഴിയാത്ത തന്‍ മാതാവും ,
കഷ്ട്ടമേറെ  സഹിക്കുന്നു  നിത്യവും.
ആശവറ്റാത്ത   മനസ്സിനകത്താരോ-
മന്ത്രിക്കുന്നു തന്‍ ശോഭന ഭാവിയെ
ആശ്രയിക്കുന്നയീ  ലോകനീതിക്കായ്‌                                        
അവലംബമായ് ഉയര്‍ത്തെഴുന്നേല്‍ ക്കുവാന്‍
ആരാധനയോടെ   മനസ്സു നമിക്കുന്നവന്‍,
ഈശ്വരന്‍   കൃപയേകുവാനായ്.    

2012, നവംബർ 25, ഞായറാഴ്‌ച

സുരക്ഷ

പെറ്റു പെരുകുന്നു  വാഹന വ്യുഹങ്ങള്‍,
ഇരുകാലി,നാല്‍ക്കാലി  ഗണമേറെ ഇത്യാദി.
നിരത്തില്‍  നിരക്കും  നിധികുംഭങ്ങളേറിവ,
മത്സരിച്ചേറെ  പായുന്നു , ചീറിപായുന്നു-
തട്ടുന്നു ,തകര്‍ക്കുന്നു, തറ  പറ്റുന്നു,
നാദം  നിലയ്ക്കുന്നു  ഒട്ടേറെ  ജീവന്‍... ..,
ഏറിയ  ജീവിതം  കൊതി മാറാതെ  പാഴാക്കി,
തീരാ  ദുഖത്തിലാഴ്ത്തുന്നു  തന്‍ ഉറ്റവരെ.
അശ്രദ്ധമാം  മനസ്സിനെ ഒരുവേള പഴിയ്ക്കുന്നു,
വഴിവിട്ടു  പായുന്ന  വിധിയുടെ   വൈവിധ്യം,
നാടേറേ  ഒട്ടേറെ  അപകടവാര്‍ത്തകള്‍,
നിത്യവും  കേട്ടു  മനസ്സു  വ്യസനിക്കും.
വേഗതക്കേറെ  കടിഞ്ഞാണിടുവാനായ്,
നിയമവ്യവസ്ഥകള്‍  കര്‍ക്കശമാക്കേണം.
നിദാന്തജാഗ്രതയേറെ  പുലര്‍ത്തി,
സുരക്ഷയേറെ  നിഷ്കര്‍ഷമാക്കേണം,
നിയമങ്ങള്‍  വഴിവിട്ട്  പോകുന്നവര്‍ക്കു ,
അര്‍ഹമാം  ശിക്ഷ  കര്‍ശനമാക്കേണം .

                                                            


2012, നവംബർ 17, ശനിയാഴ്‌ച

ഓണം ഒരോര്‍മ്മ

മലയാള മാസത്തിന്‍  പൊന്‍ചിങ്ങ മാസവും ,
പൊന്നുല്സവത്തിന്‍  പൊന്നോണ മാസവും.
ചിങ്ങം  പിറന്നാല്‍  ഉണ്ണികള്‍ക്കുല്‍സാഹം ,
മാവേലി മന്നന്‍റെ  വരവേല്‍പിനാവേശം.
അത്തംമുതല്‍  പത്തുദിവസങ്ങളെണ്ണി ,
തിരുവോണനാളില്‍  പൊന്നോണമുണ്ണും.
ഒറ്റകസവിന്‍  ചേലയുടുത്തുത്തരീയവുമിട്ട്,
ഓലക്കുട ചൂടി  നാടേറെ  മിന്നുന്ന -
മാവേലി മന്നന്‍യെഴുന്നുള്ളും  വേളയില്‍ ,
ചുറ്റും പരിവാരങ്ങളൊട്ടേറെ  മന്നനു-
കുശാഗ്രതയോടെ  കുശലം  പറയുവാന്‍,
കിട്ടും  സമയത്തോട്ടേറെ  വാര്‍ത്തകള്‍ ,
കൈമാറും  മന്നനു  ചിന്താവിഷയമായ്,
നാട് നടുക്കുന്ന  ഇത്തരം  വാര്‍ത്തകള്‍.
 ഭീതിയുളവാക്കും  മുല്ലപെരിയാറും ,
കരളലിയി ക്കും  കൊലപാതകങ്ങളും ,
കാലം മറക്കുന്ന  കാലവര്‍ഷത്തെയും ,
രാഷ്ട്രീയ സ്രോതസ്സിന്‍  അമ്പയ്ത്തുകളും ,
വിലകത്തിയേറുന്ന  എണ്ണയുല്പന്നവും ,
തൊട്ടാല്‍  പൊള്ളുന്ന  വിദ്യുക്ത്ചക്തിയും ,
നടാടെ  കേള്‍ക്കുന്ന  കടല്‍ക്കൊലകളും ,
കേട്ടാല്‍  അറക്കുന്ന  പെണ്‍വാണിഭങ്ങളും ,
നാടോടിമന്നന്  ചൂടുള്ള  വാര്‍ത്തകള്‍ .