ജനപ്രിയ പോസ്റ്റുകള്‍‌

2012, ഡിസംബർ 9, ഞായറാഴ്‌ച

വികൃതി കാറ്റ്

മന്ദാരപൂവ്വിന്‍  മണമുള്ള  കാറ്റേ 
മന്ദമാരുതനാം നീ  മന്ദഹസിക്കും , 
ആര്‍ത്തുല്ലസിക്കും , ആര്‍ത്തിരമ്പും , 
ഓര്‍ക്കാപ്പുറത്തു നിന്‍ ആരവങ്ങളും, 
വാര്‍ത്തിടും ഒട്ടേറെ ദുഃഖസ്വപ്നങ്ങളും.
താളലയത്തോടെ  സംഗീതസാന്ദ്രമായ്, 
തത്തിപറക്കുന്നു  ഓടിയൊളിക്കുന്നു.
കത്തിയെരിയുന്ന  കാട്ടുമരങ്ങളെ ,
കാട്ടുതീയായി  നീ കത്തി ജ്വലിപ്പിക്കും.
കുസൃതിയെമ്പാടും കൂനകൂട്ടുന്ന നിന്‍, 
സീല്‍ക്കാരമെന്നും കാതില്‍മുഴങ്ങീടും.
കാലഭേദമില്ലാതെ നിന്‍ കാലൊച്ചയേറെ, 
കാതില്‍ മുഴങ്ങും   മണിനാദമായ് . 
കായലോരങ്ങളും കടലോരങ്ങളും, 
ആര്‍ത്തിരമ്പും നീ ആര്‍ത്തിയോടെ ,
പ്രകൃതിയാം  മനോഹരാംഗിയെ , 
വികൃതമാക്കും നിന്‍വികൃതിയെമ്പാടും .
                                                                                                
    

2012, ഡിസംബർ 1, ശനിയാഴ്‌ച

ഓമന പൂച്ച

പുലരാന്‍  കാത്തിരിക്കും,
പലവുരു   കരഞ്ഞീടും,
പലരെയും  ഉണര്‍ത്തീടും,
പാണ്ടേറും  മാര്‍ജ്ജാരന്‍.....,
ഉറക്കം   ഉണര്‍ന്നീടും,
ഉടമസ്ഥ  ഗ്രഹനാഥ,
വാതില്‍  തുറന്നീടും.
പാഞ്ഞേറെ   ഓടീടും.
കുഞ്ഞായ കുഞ്ഞോമന,
മൂഷിക   ബദ്ധശത്രു.
കളിച്ചേറെ തിമര്‍ത്തീടും,
കുറേയേറെ കരഞ്ഞീടും,
പ്രാതല്‍  നുണഞീടാന്‍.----,
പാലേറെ  പകുത്തീടും,
പാവമാം മാര്‍ജ്ജാരന്.
വിശപ്പിന്‍റെ ശമനത്താല്‍,
കിടന്നേറെ  ഉറങ്ങീടും,
ഉച്ചയോടെ  ഉണര്‍ന്നീടും,
ഈര്‍ച്ചയൊടെ കരഞ്ഞീടും.
അളവില്ലാ  ആഹാരം,
പതിവേറെ നുകര്‍ന്നീടും.
നിര്‍ലോഭം   ലാളന- 
യേറുമീ   മാര്‍ജ്ജാരന്‍,
ഒരുദിനം   പിടയുന്നു ,
അരങ്ങു വിട്ടൊഴിയുന്നു. 
എന്നെന്നും ഓര്‍മ്മിക്കും,
വേര്‍പാടിന്‍  നിമിഷങ്ങള്‍,
മായാതെ   എക്കാലവും. 
                                                           

2012, നവംബർ 26, തിങ്കളാഴ്‌ച

ആല

കാരിരുമ്പിന്‍ അലര്‍ച്ചകേട്ടുനിന്‍ ആലയില്‍,
കാതോര്‍ത്തു  നിന്നു  ഞാന്‍  രാവിലെ ,
രോദനം  കേട്ടിട്ടിതാരോപറഞ്ഞു ഞാനോര്‍ക്കുന്നു,
ആലയില്‍  രാവിലെ വേല  കിടയ്‌ക്കുന്നു.
ചുട്ടുപഴുത്ത  ഇരുമ്പിന്‍  പ്രതലത്തില്‍ ,
ശ്രദ്ധയോടവന്‍  വീശുന്നു  ചുറ്റിക
രണ്ടുദിനത്തെ നിദ്രതന്‍  ക്ഷീണത്താല്‍ ,
കണ്ണടഞ്ഞു   പോകുന്നറിയാതെ .
അന്നന്നു കിട്ടുന്ന പ്രതിഫലം കൊണ്ടവന്‍,                                    
അല്ലലില്ലാതെ നയിക്കുന്നു  ജീവിതം.
രോഗശയ്യ വിട്ടൊഴിയാത്ത തന്‍ മാതാവും ,
കഷ്ട്ടമേറെ  സഹിക്കുന്നു  നിത്യവും.
ആശവറ്റാത്ത   മനസ്സിനകത്താരോ-
മന്ത്രിക്കുന്നു തന്‍ ശോഭന ഭാവിയെ
ആശ്രയിക്കുന്നയീ  ലോകനീതിക്കായ്‌                                        
അവലംബമായ് ഉയര്‍ത്തെഴുന്നേല്‍ ക്കുവാന്‍
ആരാധനയോടെ   മനസ്സു നമിക്കുന്നവന്‍,
ഈശ്വരന്‍   കൃപയേകുവാനായ്.    

2012, നവംബർ 25, ഞായറാഴ്‌ച

സുരക്ഷ

പെറ്റു പെരുകുന്നു  വാഹന വ്യുഹങ്ങള്‍,
ഇരുകാലി,നാല്‍ക്കാലി  ഗണമേറെ ഇത്യാദി.
നിരത്തില്‍  നിരക്കും  നിധികുംഭങ്ങളേറിവ,
മത്സരിച്ചേറെ  പായുന്നു , ചീറിപായുന്നു-
തട്ടുന്നു ,തകര്‍ക്കുന്നു, തറ  പറ്റുന്നു,
നാദം  നിലയ്ക്കുന്നു  ഒട്ടേറെ  ജീവന്‍... ..,
ഏറിയ  ജീവിതം  കൊതി മാറാതെ  പാഴാക്കി,
തീരാ  ദുഖത്തിലാഴ്ത്തുന്നു  തന്‍ ഉറ്റവരെ.
അശ്രദ്ധമാം  മനസ്സിനെ ഒരുവേള പഴിയ്ക്കുന്നു,
വഴിവിട്ടു  പായുന്ന  വിധിയുടെ   വൈവിധ്യം,
നാടേറേ  ഒട്ടേറെ  അപകടവാര്‍ത്തകള്‍,
നിത്യവും  കേട്ടു  മനസ്സു  വ്യസനിക്കും.
വേഗതക്കേറെ  കടിഞ്ഞാണിടുവാനായ്,
നിയമവ്യവസ്ഥകള്‍  കര്‍ക്കശമാക്കേണം.
നിദാന്തജാഗ്രതയേറെ  പുലര്‍ത്തി,
സുരക്ഷയേറെ  നിഷ്കര്‍ഷമാക്കേണം,
നിയമങ്ങള്‍  വഴിവിട്ട്  പോകുന്നവര്‍ക്കു ,
അര്‍ഹമാം  ശിക്ഷ  കര്‍ശനമാക്കേണം .

                                                            


2012, നവംബർ 17, ശനിയാഴ്‌ച

ഓണം ഒരോര്‍മ്മ

മലയാള മാസത്തിന്‍  പൊന്‍ചിങ്ങ മാസവും ,
പൊന്നുല്സവത്തിന്‍  പൊന്നോണ മാസവും.
ചിങ്ങം  പിറന്നാല്‍  ഉണ്ണികള്‍ക്കുല്‍സാഹം ,
മാവേലി മന്നന്‍റെ  വരവേല്‍പിനാവേശം.
അത്തംമുതല്‍  പത്തുദിവസങ്ങളെണ്ണി ,
തിരുവോണനാളില്‍  പൊന്നോണമുണ്ണും.
ഒറ്റകസവിന്‍  ചേലയുടുത്തുത്തരീയവുമിട്ട്,
ഓലക്കുട ചൂടി  നാടേറെ  മിന്നുന്ന -
മാവേലി മന്നന്‍യെഴുന്നുള്ളും  വേളയില്‍ ,
ചുറ്റും പരിവാരങ്ങളൊട്ടേറെ  മന്നനു-
കുശാഗ്രതയോടെ  കുശലം  പറയുവാന്‍,
കിട്ടും  സമയത്തോട്ടേറെ  വാര്‍ത്തകള്‍ ,
കൈമാറും  മന്നനു  ചിന്താവിഷയമായ്,
നാട് നടുക്കുന്ന  ഇത്തരം  വാര്‍ത്തകള്‍.
 ഭീതിയുളവാക്കും  മുല്ലപെരിയാറും ,
കരളലിയി ക്കും  കൊലപാതകങ്ങളും ,
കാലം മറക്കുന്ന  കാലവര്‍ഷത്തെയും ,
രാഷ്ട്രീയ സ്രോതസ്സിന്‍  അമ്പയ്ത്തുകളും ,
വിലകത്തിയേറുന്ന  എണ്ണയുല്പന്നവും ,
തൊട്ടാല്‍  പൊള്ളുന്ന  വിദ്യുക്ത്ചക്തിയും ,
നടാടെ  കേള്‍ക്കുന്ന  കടല്‍ക്കൊലകളും ,
കേട്ടാല്‍  അറക്കുന്ന  പെണ്‍വാണിഭങ്ങളും ,
നാടോടിമന്നന്  ചൂടുള്ള  വാര്‍ത്തകള്‍ .